Headlines

ആ വ്യവസ്ഥ നിയമവിരുദ്ധം, വാച്ച് മാറ്റി നല്‍കണമെന്ന് സ്വിസ് ടൈം ഹൗസിനോട് കോടതി

Thamasoma News Desk ഒരിക്കല്‍ വിറ്റ സാധനങ്ങള്‍ തിരികെ എടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യില്ല എന്ന് ക്യാഷ് മെമ്മോയിലോ ഇന്‍വോയ്‌സിലോ ബില്ലിലോ പ്രിന്റ് ചെയ്ത് ഏതെങ്കിലും സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടോ? (Swiss Time House) കേടായിട്ടും തിരിച്ചു കൊടുക്കാനോ മാറ്റി വാങ്ങാനോ സാധിക്കാതെ പോയിട്ടുണ്ടോ? ഇത്തരത്തില്‍ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നത് നിയമവിരുദ്ധമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. കൊച്ചി മറൈന്‍ ഡ്രൈവിലെ വാച്ച് ഷോറൂമായ സ്വിസ് ടൈം ഹൗസിനെതിരെ മുപ്പത്തടം സ്വദേശി സഞ്ജുകുമാര്‍ നല്‍കിയ പരാതിയുടെ…

Read More

ഫാത്തിമ നസ്‌റിന്‍ വധം: കൊടുംക്രൂരതയില്‍ കുടുംബം മുഴുവന്‍ പങ്കാളികള്‍

അവള്‍ക്കതു പ്രണയമായിരുന്നു, പക്ഷേ, അവനത് വെറും ലൈംഗികതയും. ഉപയോഗിച്ചുപേക്ഷിച്ച ആ ശരീരത്തോട് അവനു കടുത്ത വെറുപ്പുമായിരുന്നു.

Read More

കാഞ്ഞിരപ്പള്ളിയില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടില്ല: ഫോണ്‍ കോള്‍ ചുറ്റിപ്പറ്റി അന്വേഷണം

കാഞ്ഞിരപ്പള്ളിയില്‍ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി തിരുവനന്തപുരം ക്രൈം സ്റ്റോപ്പര്‍ നമ്പറിലേക്ക് അജ്ഞാതന്‍ വിളിച്ചു പറഞ്ഞതിനു ശേഷം പോലീസ് കാഞ്ഞിരപ്പള്ളി, കോട്ടയം ഭാഗങ്ങളില്‍ അരിച്ചു പെറുക്കിയിട്ടും അങ്ങനെയൊരു സംഭവം നടന്നതായി വിവരം ലഭിച്ചിട്ടില്ല (Abduction of kid). കാഞ്ഞിരപ്പള്ളി എ കെ ജെ എം സ്‌കൂളിനു സമീപത്തു നിന്നുമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നായിരുന്നു സന്ദേശം. കെ എല്‍ 5 രജിസ്‌ട്രേഷനുള്ള വെള്ളക്കാറിലാണ് തട്ടിക്കൊണ്ടു പോയതെന്നും അജ്ഞാതന്‍ വിളിച്ചറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപകമായി തെരച്ചില്‍ നടത്തിയിട്ടും സംശയകരമായി…

Read More

DV കേസുകളില്‍ ഡോക്യുമെന്ററി തെളിവുകള്‍ ആവശ്യമില്ല; മൂന്നു കോടി നഷ്ടപരിഹാരം നല്‍കാന്‍ വിധി

‘ഇന്നെനിക്കു പ്രായം 55 വയസ്. ഇനി ജീവിതം ബാക്കിയില്ല, സാധ്യതകളും. 1994 മുതല്‍ പീഡനമനുഭവിക്കാന്‍ തുടങ്ങിയതാണ്. ഇനി സാധിക്കില്ല,’ 2017 ല്‍ വിവാഹ മോചനത്തിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സമര്‍പ്പിച്ച അപേക്ഷയില്‍

Read More

മാറ്റത്തിന്റെ കൊടുങ്കാറ്റായി സൗദി വീണ്ടും, വിശ്വസുന്ദരി മത്സരത്തിനൊരുങ്ങി രാജ്യം

സ്ത്രീകളുടെ എല്ലാ അവകാശങ്ങളെയും ഹനിച്ച്, അവരുടെ എല്ലാ സ്വാതന്ത്ര്യത്തെയും സന്തോഷകരമായ ജീവിതത്തെയും അടിച്ചമര്‍ത്തി വച്ചിരുന്ന സൗദി അറേബ്യയില്‍ വീണ്ടും മാറ്റത്തിന്റെ കൊടുങ്കാറ്റ്. മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ സൗദി അറേബ്യയും പങ്കെടുക്കുന്നു.

Read More

മിഠായി കൊടുക്കല്‍: പണം ഇങ്ങനെയും പാഴാക്കാം

പെണ്ണുകണ്ടു നടന്നു നടന്ന് ഒടുവില്‍ ഒത്തുകിട്ടിയൊരു ആലോചനയായിരുന്നു അത്. പെണ്ണിനെ ചെറുക്കനും കൂട്ടര്‍ക്കും ഇഷ്ടമായി. പെണ്ണിന്റെ അഭിപ്രായം ആരാഞ്ഞോ എന്നറിയില്ല,

Read More

ഉപേക്ഷിച്ച് ഇറങ്ങിപ്പോയവള്‍ക്ക് ഇപ്പോള്‍ മകനെ വേണമത്രെ! ഇനി…

Thamasoma News Desk മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിന്റെ എല്ലാ ദുരിതങ്ങളും അരക്ഷിതാവസ്ഥയും പേറി ജീവിച്ചവനായിരുന്നു ദാസ്. എല്ലാ പിണക്കങ്ങളും അവസാനിപ്പിച്ച് മാതാപിതാക്കള്‍ ഒരുമിച്ചു ജീവിക്കണമെന്നും സന്തുഷ്ടമായൊരു കുടുംബാന്തരീക്ഷത്തില്‍ വളരണമെന്നും വല്ലാതെ ആഗ്രഹിച്ചിരുന്നു ആ കുഞ്ഞ് (broken family). പക്ഷേ, ഒരിക്കലും അതു സാധ്യമായില്ല. അച്ഛന്റെ നിരുത്തരവാദിത്വം മൂലം കുഞ്ഞുപ്രായത്തില്‍ തന്നെ ജോലിക്കിറങ്ങി, ബാല വേലയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ. മുന്നില്‍ വേറെ വഴികളില്ലായിരുന്നു. അമ്മയും പെങ്ങളുമടങ്ങുന്ന കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുമ്പോള്‍ അവന്റെ പ്രായം 14 വയസായിരുന്നു. ജീവിക്കാനായി എന്തു ജോലിയും…

Read More

മുന്തിരി ജ്യൂസില്‍ മണല്‍: തമ്പാനൂര്‍ അംബിക റസ്‌റ്റോറന്റിനെതിരെ പരാതി

Thamasoma News Desk നിലത്തു വീണ മുന്തിരിപ്പഴങ്ങള്‍ ശേഖരിച്ച്, കഴുകാതെയും വൃത്തിയാക്കാതെയും ജ്യൂസുണ്ടാക്കി വിറ്റ് തിരുവനന്തപുരം തമ്പാനൂരിലെ അംബിക റസ്റ്റോറന്റ് (Ambika Restaurant). അനില്‍ അക്ഷരശ്രീയാണ് തന്റെ ഫേയ്‌സ് ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. മകളുമൊത്ത് കടയിലെത്തിയ അനില്‍ ദാഹമകറ്റാനായി മുന്തിരി ജ്യൂസ് വാങ്ങി കുടിച്ചപ്പോള്‍ മണല്‍ത്തരി ചവച്ചതു പോലെ തോന്നി. ചോദിച്ചപ്പോള്‍ പഞ്ചസാരയുടെ തരിയാണ് എന്നായിരുന്നു കച്ചവടക്കാരനായ തമിഴന്റെ മറുപടി. വെള്ളത്തില്‍ അലിയാത്ത പഞ്ചസാരയോ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ ബാക്കിയുണ്ടായിരുന്ന മുന്തിരി അയാള്‍ വെള്ളമൊഴിച്ചു കഴുകാന്‍…

Read More

തല കുനിച്ചു സത്യഭാമ; ഇതു സോഷ്യല്‍ മീഡിയയുടെ വിജയം

Jess Varkey Thuruthel നിറത്തിന്റെ പേരില്‍ അധിക്ഷേപം നടത്തിയ സത്യഭാമ (Sathyabhama) ഒടുവില്‍ തല കുനിച്ചിരിക്കുന്നു. സമൂഹം തന്നെ വേട്ടയാടുന്നുവെന്നും കുടുംബകാര്യങ്ങള്‍ പോലും പൊതു സമൂഹത്തില്‍ ചര്‍ച്ചയാക്കുന്നുവെന്നും തന്നെ വെറുതെ വിടണമെന്നും സത്യഭാമ അഭ്യര്‍ത്ഥിക്കുന്നു. കലയില്‍ മതം കലര്‍ത്തി, നിറത്തിന്റെ പേരില്‍ മനുഷ്യരെ അത്യന്തം അപഹസിക്കുകയും പരിഹസിക്കുകയും ചെയ്ത സത്യഭാമ തന്റെ നിലപാടില്‍ ലവലേശം പോലും മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍, പിന്തുണച്ചു കൂടെ നിന്ന ബി ജെ പി തള്ളിയതാവണം ഈ മനം മാറ്റത്തിനു കാരണം. സത്യഭാമയെ…

Read More

ലൈംഗിക വൈജാത്യത്തെ മാനിച്ചേ തീരൂ

ആദില നസ്രിനും നൂറ ഫാത്തിമയും. എല്ലാ എതിര്‍പ്പുകളെയും പ്രതിബന്ധങ്ങളെയും മറികടന്ന് ഒന്നായവര്‍. അധ്വാനിച്ച്, സ്വന്തം ജീവിതം സ്വയം കരുപ്പിടിപ്പിച്ചു മുന്നോട്ടു പോയിട്ടും ഇന്നും ഈ സമൂഹം ഇവരെ വേട്ടയാടുന്നു. കാരണം, സമൂഹത്തിന്റെ തലച്ചോറില്‍ ആഴത്തില്‍ പതിഞ്ഞ ആണ്‍-പെണ്‍ ലൈംഗികതയ്ക്കു വെളിയില്‍ നില്‍ക്കുന്നവരാണവര്‍. മാനസിക രോഗികളെന്നും പ്രപഞ്ചത്തിന്റെ നാശത്തിനു കാരണമെന്നും മുദ്രകുത്തി കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഇവരെ ഇന്നും നേരിടുന്നു ചിലര്‍ (sexual orientation). ആണും പെണ്ണുമല്ലാത്തൊരു ലൈംഗികത സാധ്യമല്ലെന്നും അല്ലാതുള്ളതെല്ലാം പ്രകൃതി വിരുദ്ധമെന്നും പറഞ്ഞു പഠിച്ച, അങ്ങനെ തന്നെ…

Read More