www.thamasoma.com

ads slot

Latest Posts:

ഭാര്യയെ തല്ലേണ്ടത് വടികൊണ്ടല്ല, പല്ലുവൃത്തിയാക്കുന്ന ചിനപ്പുകൊണ്ട്: മുസ്ലീം ഡോക്ടറുടെ വിവാദ വീഡിയോ

ഭാര്യയെ എങ്ങനെ തല്ലണം എന്നതിനെക്കുറിച്ച് ഭര്‍ത്താക്കന്മാര്‍ക്കു ക്ലാസെടുത്ത് മുസ്ലീം ഡോക്ടര്‍ നടത്തുന്ന പ്രോഗ്രാം സൗദി അറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ടെലിവിഷന്‍ പുറത്തുവിട്ടു. ടി വി ചാനല്‍ ഈ പ്രോഗ്രാം സംപ്രേക്ഷണം ചെയ്തത് 2016 ഫെബ്രുവരി ആദ്യവാരമാണെന്നു കരുതപ്പെടുന്നു. സൗദി സര്‍ക്കാരിന്റെ അനുവാദമില്ലാതെ ഒരു പരിപാടി പോലും സംപ്രക്ഷണം ചെയ്യാന്‍ കഴിയില്ല എന്നിരിക്കെ, ഭാര്യയെ മര്‍ദ്ദിക്കേണ്ടത് എങ്ങനെ എന്നു പഠിപ്പിക്കുന്ന ഈ വീഡിയോയും സര്‍ക്കാരിന്റെ അനുമതിയോടെ തന്നെയാണ് സംപ്രേക്ഷണം ചെയ്തത് എന്നു വ്യക്തം. 


സൗദിയില്‍ ഈ വിവാദ വീഡിയോ സംപ്രേക്ഷണം ചെയ്തതിനു ശേഷം വാഷിംഗ്ടണ്‍ ഡി സി ആസ്ഥാനമായ മിഡില്‍ ഈസ്റ്റ് മീഡിയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് വഴി അമേരിക്കയിലും ഈ പ്രോഗ്രാം സംപ്രേക്ഷണം ചെയ്തു. ഏപ്രില്‍ മാസത്തിലായിരുന്നു ഇത്. ഈ വീഡിയോ അത്യന്തം മ്ലേച്ഛമായ ഒന്നാണ് എന്നാണ് വിവിധ വനിത സംഘടനകള്‍ അഭിപ്രായപ്പെട്ടത്.


തെറാപ്പിയില്‍ വിദഗ്ധ പരിശീലനം ലഭിച്ചു എന്ന് അവകാശപ്പെടുന്ന ഒരു ഡോക്ടര്‍, ഭര്‍ത്താക്കന്മാര്‍ക്കു ക്ലാസെടുക്കുന്നതായിട്ടാണ് വീഡിയോ. ഖാലെദ് അല്‍ സാഖാബി എന്ന സ്വയം പ്രഖ്യാപിത കുടുംബ ഡോക്ടറാണ് ക്ലാസ് നയിക്കുന്നത്. സ്വന്തം ഭാര്യമാരെ എങ്ങനെ മര്‍ദ്ദിക്കാം എന്നതിനെക്കുറിച്ചാണ് ഇയാളുടെ വര്‍ണ്ണന.


ഭര്‍ത്താക്കന്മാരെ അനുസരിക്കാത്ത എല്ലാ ഭാര്യമാരെയും നല്ലരീതിയില്‍ തന്നെ തല്ലിച്ചതയ്ക്കണമെന്ന് ഭര്‍ത്താക്കന്മാരെ ആഹ്വാനം ചെയ്യുകയാണ് ഡോക്ടര്‍.


'അനുസരണക്കേടു കാണിക്കുന്ന ഭാര്യമാരെ ആദ്യം തന്നെ കേറി ആക്രമിക്കരുത്. പകരം അവരെ ആദ്യം അനുസരണ പഠിപ്പിക്കണം. വിവാഹജീവിതത്തില്‍ തുല്യതയ്ക്കു സ്ഥാനമില്ല. കുടുംബത്തില്‍ പുരുഷനാണ് പരമാധികാരം. ഏതെങ്കിലും കാരണവശാല്‍ ഭാര്യ ഭര്‍ത്താവിനെ അനുസരിക്കാതെ ഇരുന്നാല്‍, ആദ്യം അവളെ അവളുടെ കര്‍ത്തവ്യത്തെക്കുറിച്ച് പറഞ്ഞ് പഠിപ്പിക്കണം. പുരുഷന്‍ പറയുന്നതെന്തും അനുസരിക്കുക എന്നതാണ് അവളുടെ കടമ. അവളതു ചെയ്യാതിരുന്നാലോ പുരുഷനെ എതിര്‍ത്താലോ അവളെ കിടപ്പറയില്‍ പാടെ അവഗണിക്കണം. ഇതിനു ശേഷമായിരിക്കണം അവളെ മര്‍ദ്ദിക്കേണ്ടത്. ഇസ്ലാമിന്റെ പരമാധികാരമുപയോഗിച്ചു വേണം അവളെ മര്‍ദ്ദിക്കാന്‍. അടിക്കേണ്ടത് വടികൊണ്ടോ മൂര്‍ച്ചയുള്ള ആയുധം കൊണ്ടോ അല്ല. മറിച്ച്, നാക്കുവടി കൊണ്ടോ പല്ലുതേക്കാനുപയോഗിക്കുന്ന ചിനപ്പു കൊണ്ടോ വേണം അവളെ തല്ലാന്‍. ഇങ്ങനെ ചെയ്യുമ്പോള്‍, അവളുടെ പ്രവൃത്തി അത്യധികം ഹീനമായിപ്പോയി എന്ന് അവള്‍ക്കു ബോധ്യമാകും. ഭര്‍ത്താവിനോട് അങ്ങനെ പെരുമാറിയത് ശരിയായില്ല എന്നും അവള്‍ മനസിലാക്കും,' അല്‍ സഖാബി പറയുന്നു.


തന്റെ വിവാദ പ്രസംഗത്തിന്റെ അവസാനത്തില്‍ സഖാബി വീണ്ടും പറയുന്നു. 'ഭര്‍ത്താവിന് ഭാര്യയെ തല്ലാം. ഭാര്യ ഭര്‍ത്താവിനെ അനുസരിക്കാത്തപ്പോഴെല്ലാം ഭര്‍ത്താവിന് ഭാര്യയെ തല്ലാം'. ഭര്‍ത്താവിനെ പ്രകോപിപ്പിക്കുന്ന ഭാര്യമാര്‍ക്കെതിരെയും സഖാബി വിരല്‍ ചൂണ്ടുന്നു. സ്വന്തമായ തീരുമാനങ്ങളും ആത്മാഭിമാനവുമുള്ള പെണ്ണിനെ തല്ലിച്ചതച്ചാല്‍ മാത്രമേ അവളെ അനുസരിപ്പിക്കാന്‍ പറ്റുകയുള്ളു, സഖാബി പറയുന്നു.


'ഭാര്യ തെറ്റു ചെയ്യുമ്പോഴാണ് ഭര്‍ത്താവ് അവളെ അടിക്കുന്നത്. പക്ഷേ, ചില സ്ത്രീകള്‍ ഈ അവസരത്തില്‍ ഭര്‍ത്താക്കന്മാരെ പ്രകോപിപ്പിക്കുന്നു. 'നിങ്ങളൊരു പുരുഷനാണെങ്കില്‍ എന്നെ തല്ല്' എന്നാണ് ചില സ്ത്രീകള്‍ പറയുന്നത്. ഇത്തരത്തില്‍ സംസാരിക്കുന്ന സ്ത്രീകളെ തല്ലിച്ചതയ്ക്കുകയാണ് വേണ്ടത്,' സഖാബി പറയുന്നു.


തങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് വിശുദ്ധ ഖുറാന്‍ വളച്ചൊടിക്കുകയാണ് സഖാബിയും സൗദി സര്‍ക്കാരും ചെയ്യുന്നതെന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെട്ടു. മതഗ്രന്ഥങ്ങളെ അക്രമത്തിനും ക്രൂരതയ്ക്കും വേണ്ടി എങ്ങനെ ഉപയോഗിക്കാമെന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് ഫ്രീ തോട്ട് പ്രോജക്ടിന്റെ നായകന്‍ അഗോറിസ്റ്റ് അഭിപ്രായപ്പെട്ടു. 'സഖാബിയുടെ അഭിപ്രായത്തെ ആരും മുഖവിലയ്‌ക്കെടുക്കേണ്ട. കാരണം അയാള്‍ പറഞ്ഞതു മുഴുവന്‍ അയാളുടെ സ്വന്തം അഭിപ്രായമാണ്. സ്ത്രീകളെ തല്ലാന്‍ ഖുറാന്‍ ആഹ്വാനം ചെയ്യുന്നില്ല. സൗദി ഭരിക്കുന്നവരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് ഇത്തരമൊരു വീഡിയോയുമായി സഖാബി എത്താന്‍ കാരണം.'


ഈ വിവാദ വീഡിയോയെക്കുറിച്ച് യാതൊരു അഭിപ്രായവും അമേരിക്ക നടത്തിയിട്ടില്ല എന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. 

Tags: national television, beating wife, Khaled Al-Saqaby
Share on Google Plus

About Jess Varkey

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

Post a Comment