അതു ചെയ്തതു ഞാന്‍ തന്നെ, വിനോദ്; ക്ഷമിക്കാനാവില്ല ഈ ക്രൂരത, മൃഗസ്‌നേഹികള്‍

Jess Varkey Thuruthel ‘ഇതുപോലെ നീയും ആത്മഹത്യ ചെയ്യും,’ എന്ന് ബന്ധുവായ അജിക്കു മുന്നറിയിപ്പു നല്‍കി, സ്വന്തം വളര്‍ത്തു നായയെ കെട്ടിത്തൂക്കി കൊന്ന വിനോദ് കെ പി എന്ന കുചേലന്‍ വിനോദ് ഗാന്ധിജിക്കെതിരെ രോഷമിരമ്പുകയാണ് (Cruelty to animals). അഹിംസയുടെ ഉപജ്ഞാതാവായ ഗാന്ധിജിയുടെ വേഷം കെട്ടിയാണ് ഇയാള്‍ ഈ കൊടുംപാതകം ചെയ്തത്. കഴുത്തില്‍ മാരകമായ മുറിവുണ്ടായി മരിക്കാന്‍ വേണ്ടിയാവണം, കസവുമുണ്ടിന്റെ കരയുള്ള ഭാഗം കീറിയെടുത്ത് നായയെ കെട്ടിത്തൂക്കിയത്. വീട്ടില്‍ വളര്‍ത്തുന്ന രണ്ടു നായ്ക്കളില്‍ ഒന്നിനെയാണ് വിനോദ് കെട്ടിത്തൂക്കി…

Read More

പേര് വിനോദ് കുചേലന്‍, ഗാന്ധിജിയുടെ വേഷം, പൊറുതിമുട്ടി ജനം

Jess Varkey Thuruthel വേഷം ഗാന്ധിജിയുടേതാണ്, പക്ഷേ, പ്രവൃത്തി അത്ര വെടിപ്പല്ല. ഇയാളുടെ പേര് വിനോദ് കുമാര്‍, പക്ഷേ, ഇയാള്‍ സ്വയം വിളിക്കുന്നത് കുചേലന്‍ വിനോദ് ഗാന്ധിജി (Vinod Kuchelan Gandhiji) എന്നാണ്. ആറന്മുള നാരങ്ങാനം സ്വദേശിയായ ഇയാളുടെ ദുഷ്പ്രവൃത്തികള്‍ കൊണ്ടു പൊറുതി മുട്ടിയിരിക്കുന്നത് അമ്മയും സഹോദരിയും ബന്ധുക്കളും മാത്രമല്ല, ഒരു നാടു തന്നെയാണ്. വീടിന്റെ ഉമ്മറത്ത് സ്വന്തം വളര്‍ത്തുനായയെ കെട്ടിത്തൂക്കി കൊന്നു! എന്നിട്ട് ആ മൃതശരീരത്തില്‍ ഒരു കുറിപ്പും വച്ചു!! ‘ഞാന്‍ കുട്ടന്‍, ആറന്മുള നാരങ്ങാനം…

Read More

അബ്ദുറഹിമിനെ വധശിക്ഷയ്ക്കു വിധിക്കാനുള്ള കാരണങ്ങള്‍

Jauzal C P കൊന്ന പാപം പണം കൊടുത്തു കഴുകിക്കളയാനാകുമോ? അബ്ദുറഹീമിനെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കാനായി മോചനദ്രവ്യമായി (Blood Money) 34 കോടി രൂപ വേണമെന്ന ലക്ഷ്യത്തോടെ ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ ഒന്നിച്ചു പ്രയത്‌നിച്ച്, അതില്‍ വിജയം കണ്ട ശേഷം മുസ്ലീം സമൂഹം നേരിടുന്നത് നാനാകോണില്‍ നിന്നുമുള്ള വിമര്‍ശനങ്ങളാണ്. ആരെയും കൊല്ലാം, പണമുണ്ടെങ്കില്‍ രക്ഷപ്പെടാനാവും എന്ന നീതിയാണ് ഇസ്ലാമിലുള്ളതെന്ന ആരോപണങ്ങള്‍ക്കു മറുപടി പറയുന്നു, ഡോക്ടഫായ ജൗസല്‍. 2006 ഡിസംമ്പറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഒരുപാടു പ്രതീക്ഷകളുമായി,…

Read More

ബൈജൂസ്: വമ്പന്‍ വിജയത്തില്‍ നിന്നും വീണതിങ്ങനെ

Thamasoma News Desk ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെത്തന്നെ മാറ്റിമറിച്ചുകൊണ്ട്, ബൈജു രവീന്ദ്രന്‍ എന്ന മലയാളി ബൈജൂസ് ആപ്പ് സ്ഥാപിച്ചത് (Byjus App) 2011 ലായിരുന്നു. ഒരുകാലത്ത്, 2,200 കോടി രൂപ (22 ബില്യന്‍ ഡോളര്‍) മൂല്യമുണ്ടായിരുന്ന ഈ കമ്പനി ഇപ്പോള്‍ സാമ്പത്തിക പ്രശ്നങ്ങളുടെ പടുകുഴിയിലാണ്. വിഷലിപ്തമായ ഒരു തൊഴില്‍ സംസ്‌കാരവും തെറ്റായ മാനേജ്മെന്റും കമ്പനിയെ നാശത്തിലേക്കു നയിച്ചതിന്റെ കാരണങ്ങളില്‍ ചിലതാണ്. ബൈജുവിന്റെ ടീമിലെ ചില സാമ്പത്തിക ഉപദേഷ്ഠാക്കളാണ് തകര്‍ച്ചയുടെ പ്രധാന കാരണമെന്നാണ് ചില വലയിരുത്തലുകള്‍. ലാഭത്തില്‍ മാത്രം…

Read More

ചിലയിടത്ത് കേരള സ്‌റ്റോറി, ചിലയിടത്ത് മണിപ്പൂര്‍; ക്രിസ്ത്യന്‍ സഭകളില്‍ വിഭാഗീയതയോ?

Thamasoma News Desk ലവ് ജിഹാദിന് (Love Jihad) എതിരെ യുവജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കി രൂപത ‘കേരള സ്‌റ്റോറി’ (Kerala Story) പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്ന് മണിപ്പൂര്‍ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് അങ്കമാലി രൂപതയും രംഗത്തെത്തി. സ്‌നേഹസന്ദേശങ്ങളാണ് മനുഷ്യരിലേക്ക് എത്തേണ്ടതെന്നും അല്ലാതെ വെറുപ്പിന്റെ കഥകളല്ലെന്നും മാര്‍ കൂറിലോസും വ്യക്തമാക്കി. കേരളത്തില്‍, ബി ജെ പി തയ്യാറാക്കിക്കൊണ്ടിരിക്കുന്നത് കൃത്യമായ ഒരു പദ്ധതിയാണ്. അതാകട്ടെ, മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിക്കുക എന്നതും. പാര്‍ലമെന്റ് സീറ്റ് മോഹിച്ച് കേരള ജനപക്ഷം (സെക്കുലര്‍)…

Read More

‘അങ്ങനെയൊരു ചതി അവനില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചതേയില്ല’

രാജേഷ് പീറ്റര്‍, കാനഡ ഷാര്‍ജ സിറ്റി സെന്ററിലെ വാഷ് റൂമിനടുത്തു നില്‍ക്കുന്ന ചെറുപ്പക്കാരനെ വെറുതേ ഒന്നു നോക്കിയതാണ്. ഏകദേശം മുപ്പതു വയസ്സിനടുത്തു പ്രായമുണ്ട് (Mercy). മലയാളിയാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലായി. ആര്‍ത്തലച്ചു പെയ്യാന്‍ പോകുന്ന കര്‍ക്കിടക മേഘം പോലെ നിറഞ്ഞു തുളുമ്പാറായി നില്‍ക്കുന്ന കണ്ണുകള്‍. കണ്‍ തടങ്ങളില്‍ കറുപ്പ് വ്യാപിച്ചിരുന്നു. മുഖത്ത് രക്തമയം ഇല്ലാണ്ട് വിളറി വെളുത്തിരിക്കുന്നു. കണ്ണു നിറയുന്നത് ആരും കാണാതിരിക്കാന്‍ അവന്‍ പെടപ്പാട് പെടുന്നുണ്ടായിരുന്നു. എന്തു പറ്റി എന്ന ചോദ്യത്തിന് ‘യേ.. ഒന്നുമില്ല ചേട്ടാ’എന്നാരുന്നു…

Read More

മൃഗങ്ങളോട് ചില മനുഷ്യര്‍ കാണിക്കുന്ന ക്രൂരത

Thamasoma News Desk ചില മൃഗഡോക്ടര്‍മാരോടു സംസാരിക്കുമ്പോള്‍, ചില മനുഷ്യര്‍ മൃഗങ്ങളോടു ചെയ്യുന്ന കൊടുംക്രൂരതയുടെ നൂറുനൂറു കഥകള്‍ നമുക്കു മുന്നിലവര്‍ തുറന്നു വയ്ക്കും (Cruelty to animals). ഊന്നുകല്‍ മൃഗാശുപത്രിയില്‍ നിന്നും കേള്‍ക്കാന്‍ കഴിയുന്നതും അത്തരം ചില കാര്യങ്ങള്‍ തന്നെ. ചില മനുഷ്യര്‍ തങ്ങളുടെ അരുമ മൃഗങ്ങളെ തങ്ങളോളം പ്രാധാന്യം നല്‍കി സ്‌നേഹിച്ചു വളര്‍ത്തുമ്പോള്‍, ചിലര്‍ മൃഗങ്ങള്‍ക്കു മുന്നില്‍ നരകം തീര്‍ക്കുന്നു. വര്‍ഷങ്ങളോളം തൊഴുത്തില്‍ തന്നെ കെട്ടിയിട്ട്, തീറ്റയും വെള്ളവും പോലും നേരാംവണ്ണം കോടുക്കാതെ, പശുക്കളെയും എരുമകളെയും…

Read More

അപ്പോള്‍, കുട്ടികള്‍ പ്രണയിക്കുന്നതാണോ സഭയുടെ പ്രശ്നം?

Thamasoma News Desk ലവ് ജിഹാദ് ഇന്നും കേരള സമൂഹത്തില്‍ നിലനില്‍ക്കുന്നുവെന്നും നിരവധി കുട്ടികള്‍ പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ ജിന്‍സ് കാരക്കാട്ട്. വ്യാജ പ്രണയങ്ങളില്‍ പെട്ടുപോകുന്ന യുവതയ്ക്ക് ബോധവത്കരണം നല്‍കാനാണ് കേരള ടുഡെ (Kerala Today) സിനിമ അവരെ കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത് വിവാദ സിനിമ ആയതുകൊണ്ടല്ല ഇവരെ കാണിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മതപഠനത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളെ ഈ സിനിമ കാണിച്ചു കൊടുത്തതെന്നാണ് ഇടുക്കി രൂപതയുടെ വിശദീകരണം. സിനിമയെ…

Read More

കന്യാദാനം: ചരിത്രപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Thamasoma News Desk ഹിന്ദു വിവാഹ നിയമപ്രകാരമുള്ള വിവാഹങ്ങള്‍ക്ക് കന്യാദാനച്ചടങ്ങ് (Kanyadan)അനിവാര്യമല്ലെന്നും അതൊരു ആചാരമല്ലെന്നും അലഹബാദ് ഹൈക്കോടതി. അശുതോഷ് യാദവ് എന്നയാളുടെ കേസിന്റെ വിചാരണയില്‍ സാക്ഷികളെ തിരിച്ചു വിളിച്ച് കന്യാദാനച്ചടങ്ങ് നടന്നിട്ടുണ്ടോ എന്നു തെളിയിക്കണമെന്ന ആവശ്യമുന്നയിക്കവെയാണ് ഹൈക്കോടതിയുടെ ഈ പ്രസ്താവന. ഹിന്ദു വിവാഹത്തിന് സത്പതി ചടങ്ങ് നടത്തണമെന്നു മാത്രമേ ഹിന്ദു മാര്യേജ് ആക്ടില്‍ പറയുന്നുള്ളുവെന്നും കോടതി വ്യക്തമാക്കി. യക്ഷിക്കഥകളെ വെല്ലുന്ന തരത്തിലാണ് ഇന്ത്യയില്‍ പല വിവാഹങ്ങളും നടത്തപ്പെടുന്നത്. കന്യാദാനം എന്ന പിന്തിരിപ്പന്‍ രീതി പല വിമര്‍ശനങ്ങള്‍ക്കും ഇതിനു…

Read More

പൂയംകുട്ടി വനത്തിനുള്ളില്‍ കാണാതായ യുവാവിനെ കണ്ടെത്തി

Thamasoma News Desk പൂയംകുട്ടി വെള്ളാരംകുത്ത് ട്രൈബല്‍ സെറ്റില്‍മെന്റ് കോളനിയില്‍ നിന്നും വനത്തിനുള്ളിലേക്ക് ഓടിപ്പോയി കാണാതായ യുവാവിനെ കണ്ടെത്തി (Pooyamkutty). വെള്ളാരംകുത്ത് ആടുകാണിയില്‍ സന്തോഷ്, ഏപ്രില്‍ നാലിന് വൈകിട്ട് അഞ്ചുമണിയോടെ വനത്തിനുള്ളിലേക്ക് ഓടിപ്പോകുകയായിരുന്നു. വെട്ടിയിട്ട ഈറ്റ കയറ്റാനായി എത്തിയ ലോറിയിലെ ജീവനക്കാരാണ് ഈറ്റകള്‍ക്കിടയില്‍ പതുങ്ങിയ നിലയില്‍ സന്തോഷിനെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 9 മണിയോടു കൂടിയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ലോറി ജീവനക്കാരെ കണ്ടതും ഈറ്റകള്‍ക്കിടയിലേക്കു കൂടുതല്‍ പതുങ്ങിയ ഇദ്ദേഹം ഉടനടി ബോധരഹിതനായി വീഴുകയായിരുന്നു. തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍…

Read More